മുഹമ്മദ് ഷമി: മൂന്ന് തവണആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ച വ്യക്തി

single-img
16 November 2023

ഈ ലോകകപ്പ് നടക്കുന്ന സമയം ലോകം അംഗീകരിക്കുന്ന നിലയിലേക്ക് ഷമിക്ക് എത്താനുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അവസാന കുറച്ച് വർഷങ്ങളായി നിരവധി ആരോപണങ്ങളും വിവാദങ്ങളും അടിക്കടി ഷമിയെ തേടിയെത്തുന്നുണ്ട്. ഒന്നല്ല മൂന്ന് പ്രാവശ്യം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സമയം തനിക്കുണ്ടായിട്ടുണ്ടെന്ന് ഷമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യം 2015 ലോകകപ്പിന് ശേഷം ഷമി പരിക്കിൽ നിന്ന് മടങ്ങുന്ന സമയം അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ നേരിട്ടിരുന്നു. അപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ പിന്തുണ ഒന്നുകൊണ്ടു മാത്രം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഒടുവിൽ പൊരുതി കയറി ഇന്ന് നാം കാണുന്ന നിലയിലേക്കും ഷമി എത്തി.

അതിനുശേഷം 2020 ലെ കൊറോണ കാലഘട്ടത്തിൽ, രോഹിത് ശർമ്മയ്‌ക്കൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം ലൈവിൽ, താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഷമി വെളിപ്പെടുത്തിയിരുന്നു. 2015 ലോകകപ്പിൽ തനിക്കു പരിക്കേറ്റു. അതിനുശേഷം ടീമിലേക്ക് മടങ്ങിവരാൻ 18 മാസമെടുത്തു. അക്കാലം എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു. തിരിച്ചു വരാനുള്ള ശ്രമങ്ങളും പിന്നെ കുടുംബപ്രശ്നങ്ങളും എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകും.

ആഭ്യന്തര ഐപിഎല്ലിന് 10-12 ദിവസം മുൻപാണ് അദ്ദേഹം അപകടത്തിൽ പെട്ടത്. വീട്ടുകാരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കുമായിരുന്നുഢ ഷമി വ്യക്തമാക്കിയിരുന്നു. ആത്മഹത്യ ചെയ്യാൻ മൂന്ന് തവണ ഞാൻ ചിന്തിച്ചിരുന്നു, എൻ്റെ കുടുംബം എന്നെ തുടർച്ചയായി നിരീക്ഷിക്കാൻ തുടങ്ങി. ഞാൻ താമസിക്കുന്നത് 24-ാം നിലയിലായിരുന്നു, ആ അപ്പാർട്ട്മെൻ്റിൽ നിന്ന് ഞാൻ താഴേക്ക് ചാടിയേക്കുമോ എന്ന് വീട്ടുകാർ ആശങ്കപ്പെട്ടിരുന്നതുകൊണ്ടാണ് തനിക്ക് വീട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തിയതെന്നും ഷമി പറഞ്ഞിരുന്നു.

ആ സമയം തൻ്റെ കുടുംബം തനിക്കൊപ്പമുണ്ടായിരുന്നു എന്നും ഷമി വെളിപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങൾ കൂടെ നിൽക്കുന്നതിൽപ്പരം ശക്തി മറ്റൊന്നില്ല. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടെന്നും നീ നിൻ്റെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അവർ തന്നോട് പറഞ്ഞതായും ഷമി വ്യക്തമാക്കി. `ഞാൻ നെറ്റ്സിൽ ബൗൾ ചെയ്യുകയും റണ്ണിംഗ് എക്സർസൈസ് ചെയ്യുകയും തുടർന്നിരുന്നു.

പക്ഷെ എന്താണ് ചെയ്യുന്നതെന്ന് പോലും എനിക്ക് ബോധമില്ലാത്ത അവസ്ഥ. വലിയ സമ്മർദ്ദത്തിലായിരുന്നു ഞാൻ. പരിശീലിച്ചുകൊണ്ടു നിൽക്കുമ്പോൾ പോലും എനിക്ക് സങ്കടം വരുമായിരുന്നു. ശ്രദ്ധിച്ച് പരിശീലനം ചെയ്യാൻ വീട്ടുകാർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എൻ്റെ സഹോദരനും എൻ്റെ ചില സുഹൃത്തുക്കളും എന്നോടൊപ്പമുണ്ടായിരുന്നു. അവരുടെ സാന്നിധ്യം താൻ ഒരിക്കലും മറക്കില്ലെന്നും അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ അന്നേ എന്തെങ്കിലും ചെയ്തു പോകുമായിരുന്നുവെന്നും ഷമി പറഞ്ഞിരുന്നു.