ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി; ജൂഡ് ആന്റണി വിഷയത്തിൽ ഖേദപ്രകടനവുമായി മമ്മൂട്ടി

single-img
14 December 2022

ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയുടെ ടീസര്‍ ലോഞ്ചിനിടെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡ് ആന്‍റണിയുടെ തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

മമ്മൂട്ടിയുടെ വാക്കുകൾ ബോഡി ഷെയ്മിംഗ് ആണെന്ന രീതിയിൽ വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു. ഇതിനെ തുടർന്ന് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇത്തരത്തിൽ പ്രയോഗങ്ങൾ ആവർത്തിക്കില്ലെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം:

പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.