വെളുത്ത മുറിയില്‍ തനിച്ചിരിക്കുന്ന മമ്മൂട്ടി; നിഗൂഢത ഉണർത്തി റോഷാക്ക് പോസ്റ്റർ


മലയാളികള്‍ ഏറെ നാളായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷക്ക് ട്രെയ്‌ലർ പുറത്തു വിട്ടു. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
വെളുത്ത മുറിയില്‍ തനിച്ചിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍ ഉള്ളത്. വ്യത്യസ്ത ഭാവത്തിലുള്ള മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ‘വൈറ്റ് റൂം ടോര്‍ച്ചറി’ന്റെ സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. നിരവധി പേരാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്യുന്നത്. റോഷാക്കിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. പുതിയ പോസ്റ്റല്‍ മമ്മൂട്ടി ഫേസ്ബുക്ക് പ്രൊഫൈല്‍ ആക്കുകയും ചെയ്തിട്ടുണ്ട്.
ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍, വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന പേരുകളില്‍ അറിയപ്പെടുന്നത്. കുറ്റാരോപിതര്‍ക്കെതിരെ പല സര്‍ക്കാരുകളും രഹസ്യാന്വേഷണ ഏജന്‍സികളുമൊക്കെ പ്രയോഗിച്ചിട്ടുള്ള ഈ രീതി മനശാസ്ത്രപരമായ ഒരു പീഡനമുറയാണ്. ശാരീരികമായ മര്‍ദ്ദന മുറകള്‍ക്കു പകരം അതേസമയം അതിനേക്കാള്‍ പലമടങ്ങ് പ്രഹരശേഷിയുള്ളതാണ് ഈ മനശാസ്ത്ര പീഡനം.
കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്ബനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.