മോഹന്‍ലാലിനൊപ്പം അഭിനയിക്കാമെന്നതിനെക്കാള്‍ സന്തോഷം നൽകിയത് ലണ്ടനിൽ പോകാമെന്നത്; നിത്യ മേനോന്‍ പറയുന്നു

single-img
25 September 2022

പ്രശസ്തയായ ഒരു നടിയാകണം എന്നായിരുന്നില്ല, ക്യാമറ പഠിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് നടി നിത്യ മേനോന്‍. 2008ല്‍ റിലീസ് ചെയ്ത ‘ആകാശഗോപുരം’ എന്നസിനിമയിൽ മോഹന്‍ലാലിന്റെ നായിക ആയാണ് നിത്യ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ആ സമയം ഒരു സിനിമയിൽ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനില്‍ ഷൂട്ടിംഗിനായി പോകാം എന്നതായിരുന്നു തന്റെ സന്തോഷം എന്ന് പറഞ്ഞിരിക്കുകയാണ് നിത്യ മേനോന്‍.

സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ‘ആകാശഗോപുര’ത്തിലേക്ക് അഭിനയിക്കാനുള്ള ഓഫര്‍ വന്നത്. ആ സമയം ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനിലേക്ക് ഷൂട്ടിംഗിനായി പോകാം എന്നതായിരുന്നു അന്ന് തന്റെ സന്തോഷം.അതിനു ശേഷം അഭിനയം എന്നത് ഒരു ഹോബി പോലെയായി.

“ഓരോ സിനിമ എത്തുമ്പോഴും വിചാരിക്കും, ഇതു കൂടി ചെയ്തിട്ട് നിര്‍ത്തണം. എന്നാൽ വിധി കാത്തുവച്ച നിയോഗം മറ്റൊന്നാണ്. ഒരു പോയിന്റില്‍ വച്ച് തിരിച്ചറിഞ്ഞു ഇതാണ് കരിയര്‍ എന്ന്. അങ്ങിനെ സംഭവിച്ചിട്ട് കുറച്ചു വര്‍ഷമേ ആയുള്ളൂ. എപ്പോഴാണ് അത് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അബദ്ധമാകും. കരിയറില്‍ ഇപ്പോള്‍ വലിയൊരു സ്വപ്നമുണ്ട്. പല ഭാഷകളില്‍, പലതരം കഥാപാത്രങ്ങള്‍ ചെയ്യണം. നല്ല സിനിമകളുടെ ഭാഗമാകണം. എല്ലാ കഥാപാത്രങ്ങളിലും എന്റെ കുറച്ചു രീതികള്‍ കൂടി ചേര്‍ക്കണം ” – നിത്യ പറയുന്നു.