25 കോടി രൂപയുടെ ബമ്പർ അടിച്ചാൽ കയ്യിൽ കിട്ടുക വെറും 12.88 കോടി രൂപ മാത്രം

single-img
20 September 2022

ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ആൾക്ക് നികുതിയും മറ്റും കിഴിച്ച് 15.75 കോടി രൂപ കയ്യിൽ കിട്ടുമെങ്കിലും സാർ ചാർജ്ജ് ഇനത്തിൽ പിന്നെയും നൽകണം 2.75 കോടി രൂപ.

അഞ്ചു കോടിക്ക് മുകളിൽ വരുമാനമായി ലഭിച്ചാൽ അതിന് അടക്കുന്നത് നികുതിയുടെ 37% തുക സാർ ചാർജായി അടയ്ക്കണം എന്നാണ് നിയമം. നികുതിയും സർച്ചാർജും തീർന്നുള്ള തുകയുടെ 4% ആരോഗ്യ വിദ്യാഭ്യാസ സെസ്സ് ആയും അടയ്ക്കണം. ഒരു കോടി മുതൽ രണ്ട് കോടി വരെ 15% തുടർന്ന് 5 കോടി വരെ 25% തുടർന്ന് 10 കോടി വരെ 37% എന്നിങ്ങനെയാണ് നൽകേണ്ടത്.

ഈ തുക ലോട്ടറി വകുപ്പ് ഈടാക്കാറില്ല. ലോട്ടറി അടിച്ച ആൾ ആദായകനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നികുതിയും അടയ്ക്കണം. പലപ്പോഴും കൃത്യസമയത്ത് നികുതി അടയ്ക്കാത്തതിനാൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പിഴയും നൽകേണ്ടി വരാറുണ്ട്. 25 കോടി സമ്മാനത്തുകയിൽ നിന്നും ഏജന്റ് കമ്മീഷനും നികുതിയും കുറവ് ചെയ്ത് ബാക്കി 15.75 കോടി രൂപയാണ് സമ്മാന അർഹന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലോട്ടറി വകുപ്പ് കൈമാറുക

സർചാർജും സെസ്സും കൂടി 2.86 കോടി രൂപ വേറെ അടയ്ക്കണം ബാക്കി 128.8 കോടി രൂപ മാത്രമാണ് ഒന്നാം സമ്മാനം ജേതാവിന് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുക. ബാങ്ക് അക്കൗണ്ടിൽ പണം എത്തുന്നവർ ആ തുക മുഴുവൻ ഭൂമി വാങ്ങാനും വീടുവയ്ക്കാനും ഒക്കെ ചെലവിട്ടാൽ പിന്നീട് ചാർജ് അടയ്ക്കാൻ അതൊക്കെ വിൽക്കേണ്ടി വരും