മണിപ്പൂർ ജനതയ്ക്ക് ഇടതുമുന്നണിയുടെ ഐക്യദാർഢ്യം; സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ഇടതുമുന്നണി

single-img
22 July 2023

മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. സൈനികന്റെ ഭാര്യയെ പോലും ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നു. മണിപ്പൂർ ജനതയ്ക്ക് ഇടതുമുന്നണിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനമെടുക്കുന്നെന്നും ഇ പി ജയരാജൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈ 27ന് നിയോജകമണ്ഡലങ്ങളിൽ സേവ് മണിപ്പൂർ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ഇതോടൊപ്പം സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിക്ക് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിക്കുന്നെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നേരിടാൻ എൽഡിഎഫ് സജ്ജമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ആവശ്യമായ നടപടികൾ എൽഡിഎഫ് സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.