ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെഎം മാണിയുടെ ചിത്രം എടുത്ത് മാറ്റി സജി മഞ്ഞകടമ്പിൽ

single-img
8 April 2024

പാലായിലുള്ള കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെഎം മാണിയുടെ ചിത്രം എടുത്ത് മാറ്റി സജി മഞ്ഞകടമ്പിൽ. ഓഫീസിൽ കയറിയാണ് സജി കെഎം മാണിയുടെ ചിത്രം എടുത്ത് മാറ്റിയത്. ഓഫീസിലെത്തി താക്കോലെടുത്ത് പൂട്ട് തുറന്നു ചിത്രം എടുക്കുകയായിരുന്നു.

പിന്നാലെ ഓഫീസിന്‍റെ വാതില്‍പൂട്ടി സജി പുറത്തേക്കിറങ്ങി. തുടര്‍ന്ന് ചിത്രവുമായി വാഹനത്തില്‍ കയറിപോയി. നാളെ നടക്കുന്ന കെഎം മാണിയുടെ ഓർമ്മ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി പറഞ്ഞിട്ടുള്ളത് .എന്നാല്‍, ജോസഫ് ഗ്രൂപ്പിന്‍റെ ജില്ലാ പ്രസിഡന്‍റ് സ്ഥാനവും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവച്ചതിന് പിന്നാലെയാണ് സജിയുടെ ഈ നടപടി.