യാഷ്-ഗീതു മോഹൻദാസ് ചിത്രം ‘ടോക്സികി’ൽ കിയാര അദ്വാനിയും

യാഷ്–ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിൽ കിയാര അദ്വാനിയും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ കിയാര അദ്വാനിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘നാദിയ’ എന്ന കഥാപാത്രമായാണ് കിയാര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരത്തെ തന്നെ വൻ സ്വീകാര്യത ലഭിച്ചിരുന്നു. രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ പരുക്കൻ ലുക്കിൽ യാഷ് എത്തുന്ന പോസ്റ്റർ കഥാപാത്രത്തിന്റെ തികഞ്ഞ ബാഡാസ് വൈബ് വ്യക്തമാക്കുന്നതായിരുന്നു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ മാർച്ച് 19ന് തിയേറ്ററുകളിൽ എത്തും. ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കെജിഎഫ് ചിത്രങ്ങളിൽ യാഷിനൊപ്പം പ്രവർത്തിച്ച പരിചയമുള്ള രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്.


