ബോക്‌സ് ഓഫീസില്‍ തകര്‍ന്ന കങ്കണയുടെ തേജസ് ഒടിടിയിലേക്ക്

single-img
26 December 2023

ബോക്‌സ് ഓഫീസില്‍ തകര്‍ന്ന കങ്കണയുടെ ബോളിവുഡ് സിനിമ തേജസ് ഒടിടിയിലേക്ക്. സി5 ലാണ് കങ്കണയുടെ തേജസ് എത്തുക. ഈ സിനിമയുടെ പ്രദര്‍ശനം ജനുവരിന് അഞ്ചിനാണ് തുടങ്ങുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. ശസ്വത് സച്ച്‌ദേവാണ് തേജസിന്റെ സംഗീതം. കങ്കണ നായികയാകുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്.

നായികയ്ക്ക് പുറമെ സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ടെറ്റ്‌സുവോ നഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജന്‍സി’യുടെ അഡിഷണല്‍ ഡയലോഗ്‌സ് ഒരുക്കുന്നത്. കങ്കണ ഇതാദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള ‘എമര്‍ജന്‍സി’ മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്’.

നായികായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത് എന്നതിനാല്‍ ‘എമര്‍ജന്‍സി’യാണ് നടിയുടെ ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.