മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ സുധാകരൻ കൂട്ടുപ്രതി; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

single-img
5 March 2024

മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൂട്ടുപ്രതി. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നി കുറ്റങ്ങൾ ചുമത്തിയാണ് കെ സുധാകരനെ പ്രതിചേർത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.

വ്യാജ പുരാവസ്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ പ്രതി മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് ഇ ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും.