ചികിത്സാ പിഴവിനെ തുടർന്ന് കാഴ്ച നഷ്ടമായ സനൂപിന് സഹായവുമായി കെ.സി. വേണുഗോപാൽ

ചികിത്സാ പിഴവിനെ തുടർന്ന് കാഴ്ച നഷ്ടമായ സനൂപിന്റെ കോവൈയിലെ അരവിന്ദ് ആശുപത്രിയിലെ ചികിത്സാചെലവ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഏറ്റെടുക്കും. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ എംഎൽഎയാണ് സനൂപിന്റെ വിവരം അറിയിച്ചതെന്ന് വേണുഗോപാൽ വ്യക്തമാക്കി.
രാജ്യത്തെ പ്രമുഖ കണ്ണാശുപത്രികളിൽ ഒന്നായ അരവിന്ദ് ആശുപത്രിയിൽ സനൂപിനെ പ്രവേശിപ്പിച്ച് ആദ്യഘട്ടമായി ‘സ്മാർട്ട് ഗ്ലാസ്’ ഉപയോഗിച്ച് കാഴ്ചപരിമിതിയെ മറികടക്കാനുള്ള പരിശീലനം നൽകും. തുടർന്ന് കാഴ്ച പൂർണ്ണമായും വീണ്ടെടുക്കാനാകുമോയെന്ന കാര്യത്തിൽ മറ്റ് ചികിത്സാ സാധ്യതകളും പരിശോധിക്കും. നിലവിൽ കണ്ണ് പൂർണ്ണമായി മാറ്റിവെക്കാനുള്ള ചികിത്സ രാജ്യത്ത് ലഭ്യമല്ലെന്നാണ് മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നത്.
അമല മെഡിക്കൽ കോളേജ് e കണ്ണ് ചികിത്സാ വിഭാഗം മേധാവിയുടെ ശുപാർശ പ്രകാരമാണ് അടിയന്തിര പ്രാധാന്യത്തോടെ മാർച്ച് 2-ന് അരവിന്ദ് ആശുപത്രിയിൽ പ്രവേശന സൗകര്യം ഒരുക്കിയത്. അന്നേ ദിവസം തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സനൂപിനെ കോവൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് വേണുഗോപാൽ അറിയിച്ചു.


