ജൂനിയര്‍ എന്‍ടിആറിന്റെ ദേവര; കേരളത്തിൽ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍

single-img
21 September 2024

കൊരട്ടല ശിവ ജൂനിയര്‍ സംവിധാനം ചെയ്യുന്ന എന്‍ടിആർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ്. രാജ്യമാകെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവരയുടെ വിതരണാവകാശം ദുല്‍ഖറിന്റെ കമ്പനി സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് മലയാളത്തിലെ ആരാധകര്‍ ഇപ്പോള്‍.

ബാഹുബലിപോലെ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ സിനിമയുടെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 27-ന് തീയറ്ററുകളില്‍ എത്തും. നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.