ജയ ജയ ജയ ഹേ ഇനി ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ

single-img
21 December 2022

തിയറ്ററുകളിൽ വൻ വിജയമായ ‘ ജയ ജയ ജയ ഹേ’ ഇനി ഒടിടിയിൽ . ബേസിൽ ജോസഫ് – ദർശന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ സിനിമ ഇന്നുമുതൽ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.

വിപിൻ ദാസ് സംവിധാനം ചെയ്ത ഈ സിനിമ ഒക്ടോബർ 28 ന് തിയറ്ററുകളിലെത്തുകയും കുടുംബ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു . പിന്നാലെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ഡിസംബറിൽ ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ബേസിലിനും ദർശന രാജേന്ദ്രനും പുറമെ സുധീർ പറവൂർ, അജു വർഗീസ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദൻ എന്നിവരുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.