സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതില്‍ അനൂകൂല നിലപാട് അറിയിച്ച്‌ ഇന്ത്യന്‍ സൈന്യം

single-img
23 April 2023

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതില്‍ അനൂകൂല നിലപാട് അറിയിച്ച്‌ ഇന്ത്യന്‍ സൈന്യം.

യുകെ, യുഎസ്, ഫ്രാന്‍സ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെയും പൗരന്മാരെയും വരും മണിക്കൂറുകളില്‍ സുരക്ഷിതമായി വ്യോമമാര്‍ഗം ഒഴിപ്പിക്കുമെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനായി സൈനിക വിമാനങ്ങള്‍ ഉപയോഗിക്കും.സുഡാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. അമേരിക്കന്‍ സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ അടക്കം 157 പേരെ സുഡാനില്‍ നിന്ന് പുറത്തെത്തിച്ചതായി സൗദി അറേബ്യ സ്ഥിരികരിച്ചിരുന്നു. അതേസമയം ഖര്‍ത്തൂമില്‍ അടക്കം നഗരങ്ങളില്‍ ശക്തമായ പോരാട്ടം തുടരുകയാണ്.

സുഡാനില്‍ നിന്ന് സൗദി അറേബ്യ ഇന്നലെ ഇന്ത്യാക്കാരെ ഒഴിപ്പിച്ചത് സൗദി സൈനിക കപ്പലിലായിരുന്നു. ഒഴിപ്പിക്കലിന് അമേരിക്കന്‍ സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്ക ഇന്നലെ രാത്രി തങ്ങളുടെ എംബസി ഒഴിപ്പിച്ചെന്നാണ് വിവരമെന്ന് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.