2030ഓടെ അതിവേഗ 6ജി കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ പുറത്തിറക്കാന്‍ ഇന്ത്യ

single-img
23 March 2023

ഇന്ത്യ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ‘ഭാരത് 6ജി’യുടെ ദര്‍ശന രേഖ കേന്ദ്രം ബുധനാഴ്ച പുറത്തിറക്കി.സാങ്കേതിക വിദ്യയുടെ ഗവേഷണത്തിന് ധനസഹായം നല്‍കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ദര്‍ശന രേഖയില്‍ പറയുന്നു.
ഇന്ത്യയുടെ 6ജി പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുക. ആദ്യത്തെ ഘട്ടം 2023 മുതല്‍ 2025 വരെയും രണ്ടാമത്തേത് 2025 മുതല്‍ 2030 വരെയും നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് നിലവിലില്ലെങ്കിലും 5ജിയെക്കാള്‍ 100 മടങ്ങ് ഇന്റര്‍നെറ്റ് വേഗത വാഗ്ദ്ധാനം ചെയ്യുന്ന 6ജി നേരത്തെ വിഭാവനം ചെയ്തിരുന്നു. കൂടാതെ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാനും സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, സ്‌പെക്‌ട്രം തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സര്‍ക്കാര്‍ ഒരു അപെക്സ് കൗണ്‍സിലിനെയും നിയോഗിച്ചിട്ടുണ്ട്.ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, കമ്ബനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുടെ ഗവേഷണത്തിനും വികസനത്തിനും 6ജി സാങ്കേതികവിദ്യകളുടെ രൂപകല്‍പ്പനയ്ക്കും വികസനത്തിനും അപെക്‌സ് കൗണ്‍സില്‍ ധനസഹായം നല്‍കും. കൗണ്‍സിലിന്റെ പ്രധാന ശ്രദ്ധ ടെറാഹെര്‍ട്സ് കമ്മ്യൂണിക്കേഷന്‍ പോലുള്ള പുതിയ സാങ്കേതികവിദ്യകളിലായിരിക്കും. റിമോട്ട് നിയന്ത്രിത ഫാക്ടറികള്‍, നിരന്തരം ആശയവിനിമയം നടത്തുന്ന സ്വയം ഓടിക്കുന്ന കാറുകള്‍, രേഖകളില്ലാതെ ആളുകളെ തിരിച്ചറിയുന്ന യന്ത്രങ്ങള്‍ തുടങ്ങിയവ 6ജി കാലത്ത് ലഭ്യമാകുമെന്ന് ദര്‍ശന രേഖയില്‍ പറയുന്നു.2022 ഒക്ടോബറിലാണ് ഇന്ത്യയില്‍ ഔദ്യോഗികമായി 5ജി സേവനങ്ങള്‍ ആരംഭിച്ചത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 6ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഡല്‍ഹി വിജ്ഞാന ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ്, ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ സെക്രട്ടറി ജനറല്‍ ഡോറിന്‍ ബോഗ്ദാന്‍ മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭാരത് 6ജി ദര്‍ശന രേഖ പുറത്തിറക്കിയത്.