പൃഥിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ വീടുകളിൽ ഇന്‍കം ടാക്‌സ് റെയ്‌ഡ്‌; എത്തിയത് ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ

single-img
15 December 2022

പ്രശസ്ത നടനും നിർമാതാവുമായ പൃഥിരാജിന്റെയും നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറോ ജോസഫ് എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ കേരള തമിഴ്നാട് ടീമുകളുടെ സംയുക്ത റെയ്‌ഡ്‌ . ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂരിലുള്ള പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്.

ഇന്ന് രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ആറ് ടാക്‌സി കാറുകളിലായി എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിച്ചിരുന്നില്ല. ഇന്ന് നടത്തിയ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

ഉള്ളിൽ നിന്നും ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധ നടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂർ വീട്ടിലുണ്ടായിരുന്നു.”,