കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

single-img
6 July 2023

മഴ ശക്തമായി തുടരുന്നതിനാൽ കണ്ണൂർ ജില്ലയിൽ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കണ്ണൂര്‍ സര്‍വ്വകലാശാല നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റയിട്ടുണ്ട് . നടത്തുന്ന പുതുക്കിയ പരീക്ഷ തീയ്യതി പിന്നീട് അറിയിക്കും. എന്നാൽ, നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

അതേസമയം, ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കണ്ണൂർ താലൂക്കിലെ മൂന്നിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. ഇതിനോടകം 125 പേരാണ് ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. ജില്ലയില്‍ നിലവില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അയ്യൻകുന്ന് പാലത്തും കടവ് റോഡിൽ പാറ ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു.