നവകേരള സദസ് ഗംഭീര വിജയം ;കേരളത്തിൽ ഇനിയും ഭരണത്തുടർച്ചയുണ്ടാകണം : വെള്ളാപ്പള്ളി നടേശൻ

single-img
15 December 2023

സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിനെയും നവകേരള സദസിനെയും അഭിനന്ദിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവകേരള സദസ് ഗംഭീര വിജയമാണെന്നും യാത്രയെ ഇകഴ്ത്താൻ വലിയ ശ്രമം നടന്നെങ്കിലും അതെല്ലാം പാളിയെന്നും കേരളത്തിൽ ഇനിയും ഭരണത്തുടർച്ചയുണ്ടാകണമെന്നും നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ സംസാരിക്കുന്നതിനിടെ വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, നവകേരളയാത്ര കോട്ടയം ജില്ലയിൽ ഇന്നലെ പര്യടനം പൂർത്തിയാക്കി ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ നവീകരണം മുതൽ ഭിന്നശേഷിക്കാരുടെ അഭിവൃദ്ധിവരെ വിവിധ വികസന സാമൂഹിക വിഷയങ്ങളും പ്രശ്‌നപരിഹാരങ്ങളും മുന്നോട്ടുപോക്കുമാണ് കോട്ടയം ജില്ലയിലെ രണ്ടാം പ്രഭാതയോഗത്തിൽ ചർച്ചയായത്.

കോട്ടയം ജില്ലയിലെ പാല, കടുത്തുരുത്തി, വൈക്കം നിയമസഭാ നിയോജകമണ്ഡലങ്ങളിൽനിന്ന്‌ ക്ഷണിക്കപ്പെട്ടവരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്. കുറവിലങ്ങാട് ദേവമാതാ പള്ളി പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരെ പ്രതിനിധീകരിച്ചെത്തിയ ക്ഷണിതാക്കൾ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു.