തദ്ദേശ വാർഡ് വിഭജന ഓര്‍ഡിനൻസിൽ ബില്ല് കൊണ്ടുവരാൻ സര്‍ക്കാര്‍ തീരുമാനം

single-img
24 May 2024

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പക്കൽ നിന്നും തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓര്‍ഡിനൻസിൽ തീരുമാനം വൈകുന്നതോടെ ബില്ല് കൊണ്ടുവരാൻ സര്‍ക്കാര്‍ തീരുമാനം. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിയമസഭാ സമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഈ സമ്മേളനത്തിൽ തന്നെ തദ്ദേശ വാർഡ് വിഭജന ബിൽ കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ വാര്‍ഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയിൽ വാര്‍ഡ് വിഭജനത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.