ഒരാഴ്ചയിൽ 20 കോടിയിലധികം രൂപ നേടി ഗില്ലി റീ റിലീസ്

single-img
25 April 2024

ഗില്ലി എന്നസിനിമയുടെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി തിയേറ്ററുകളിൽ റി റീലിസിനെത്തിയപ്പോഴും പ്രേക്ഷകർക്ക് ആവേശം അടങ്ങുന്നില്ല. തമിഴ്‌നാടിന് പുറമെ കേരളത്തിലും ഗില്ലി റീറിലീസ് ചെയ്തിരുന്നു. ബ്രിട്ടൻ , ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും റിലീസിനെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു വാരത്തിനുള്ളില്‍ ചിത്രം 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു.

ഇതോടുകൂടി തമിഴ്‌നാട്ടിലെ റീ റിലീസുകളില്‍ 20 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ സിനിമയായി ഗില്ലി മാറിയിരിക്കുകയാണ്. 320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. 20 വർഷങ്ങൾക്ക് മുൻപ് എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‌യുടെ ആദ്യ സിനിമ കൂടിയായിരുന്നു.

ധരണിയുടെ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.