വൻ ഹിറ്റ്; ആദ്യ ദിനം 2018 നേടിയ ബോക്സ് ഓഫീസ് കളക്ഷൻ 1.85 കോടി

single-img
6 May 2023

കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് 2018. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയപ്പോൾ പുതു ചരിത്രം കുറിക്കുക ആയിരുന്നു.

ജനങ്ങളുടെ നിസ്സഹായതയുടെ, നഷ്ടപ്പെടലുകളുടെ, മാനവികതയുടെ, പേടിപ്പെടുത്തുന്ന ഒരായിരം ഓർമ്മകൾ മനസ്സിൽ നിന്നും തികട്ടി വന്ന ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമയെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ ആദ്യ ദിനം 2018 നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഏകദേശം 1.85 കോടിയാണ് ചിത്രം ആദ്യദിനം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകളും ബോക്സ് ഓഫീസ് ട്രാക്കേഴ്സും ട്വീറ്റ് ചെയ്യുന്നു. വരും ദിവസങ്ങളിൽ മികച്ച ടിക്കറ്റ് ബുക്കിം​ഗ് ആണ് തിയറ്ററുകളിൽ ഉള്ളത്. അതുകൊണ്ട് തന്നെ മികച്ചൊരു വാന്ത്യം ജൂഡ് ആന്റണി ചിത്രത്തിന് ലഭിക്കുമെന്നും ഇവർ വിലയിരുത്തുന്നു. കുറഞ്ഞ പ്രമോഷനുകളും ഹൈപ്പുമാണ് 2018ന് പൊതുവിൽ ഉണ്ടായിരുന്നത്. എന്നാൽ രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം 2023ൽ മലയാളത്തിൽ വേണ്ടുവോളം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച മറ്റൊരു ചിത്രമായി 2018 മാറി.