ഫിഫ ലോകകപ്പ് വീണ്ടും അമേരിക്കയിൽ? സന്നദ്ധത അറിയിച്ച് ട്രംപ്

single-img
20 July 2026

2026 ഫിഫ ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ ഭാവിയിൽ വീണ്ടും ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അമേരിക്ക താൽപര്യമുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജേഴ്‌സിയിലെ ഫൈനൽ മത്സരത്തിന് മുൻപായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകകപ്പ് സംഘാടനം പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമായിരുന്നുവെന്നും, വീണ്ടും ടൂർണമെന്റ് സംഘടിപ്പിക്കാൻ അമേരിക്ക ഔദ്യോഗികമായി ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ സാന്നിധ്യത്തിലായിരുന്നു പ്രതികരണം.

അടുത്തടുത്ത ലോകകപ്പുകൾക്കായി ഒരേസമയം രണ്ട് ആതിഥേയ രാജ്യങ്ങളെ പ്രഖ്യാപിക്കുന്ന സംവിധാനം പരിഗണിക്കണമെന്നും ട്രംപ് നിർദേശിച്ചു. ലോകകപ്പിനെത്തുടർന്ന് ടൂറിസം, ആതിഥേയ മേഖലകൾ, സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് വലിയ ഉണർവ് ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.