എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയം; ശരിക്കും ഫലം വരട്ടെ: ശശി തരൂർ

single-img
1 June 2024

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കുന്ന എക്‌സിറ്റ്‌പോളുകള്‍ തള്ളി കോൺഗ്രസ് നേതാവ് ശശി തരൂർ. എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയമെന്നും ശരിക്കും ഫലം വരട്ടേയെന്നും തരൂർ പറഞ്ഞു. അതേസമയം ടി വി 9- പോള്‍സ്ട്രാറ്റ് എക്സിറ്റ് പോള്‍ ഫല പ്രകാരം കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റ് കിട്ടുമെന്നാണ് പ്രവചനം.

ഇടതു മുന്നണിക്ക് മൂന്ന് സീറ്റ്. എന്‍ഡിഎ ഒരു സീറ്റ് നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. സംസ്ഥാനത്താകെ യുഡിഎഫിന് 14 സീറ്റ് പ്രവചിച്ചാണ് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലം. ഇടതുമുന്നണിക്ക് നാല് സീറ്റും എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും ന്യൂസ് എക്‌സ് സര്‍വ്വേ പ്രവചിക്കുന്നു.