തൃശൂരിൽ ആനയിടഞ്ഞു; ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടയിൽ കൊമ്പൊടിഞ്ഞു

single-img
8 April 2023

തൃശൂർ ജില്ലയിലെ മുടിക്കോട് ദേശീയപാതയിൽ ഇന്ന് ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയൻ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ദേശീയ പാതയോരത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടയിൽ സമീപത്തുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു.

അതിന് ശേഷം അടുത്തുള്ള വാഴത്തോട്ടത്തിൽ കയറിയ ആന അവിടെയുമായിരുന്ന വാഴകൾ നശിപ്പിച്ചു. പിന്നീട് എലിഫന്റ് സ്ക്വാഡെത്തി ആനയെ തളയ്ക്കുകയായിരുന്നു.