സർക്കാരിൻ്റെ പരസ്യം കാരണം ഇപ്പോൾ സീരിയൽ പോലും കാണാൻ പറ്റാത്ത അവസ്ഥയാണ്: രമേശ് ചെന്നിത്തല

കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. മുമ്പ് സ്ഥിരമായി സീരിയൽ കാണാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ സർക്കാരിന്റെ പരസ്യങ്ങൾ കൂടുതലായതിനാൽ സീരിയൽ പോലും കാണാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
രാത്രി 10 മണിക്ക് ശേഷമുള്ള ഒരു സീരിയൽ കാണാറുണ്ടെന്ന്പ കെസി വേണുഗോപാൽ റഞ്ഞിരുന്നുവെന്നും, ഇപ്പോൾ അദ്ദേഹവും സീരിയൽ കാണുന്നത് നിർത്തിയതായി പറഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, പ്രേംകുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടതിനാലാണ് പ്രേംകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ചെന്നിത്തല ആരോപിച്ചു. പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചുവെന്നും, അദ്ദേഹം വികാരഭരിതനായിട്ടാണ് പ്രതികരിച്ചതെന്നും പറഞ്ഞു.
സർക്കാർ പ്രേംകുമാറിനോട് ഇത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നുവെന്നും, അതുപോലെ തന്നെ സച്ചിദാനന്ദൻ മാഷിനെ എപ്പോൾ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അറിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.


