നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ദിലീപ്

single-img
15 February 2023

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയായ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് എട്ടാം പ്രതി ദിലീപ്. ഇപ്പോൾ കാവ്യയുടെ മാതാപിതാക്കളെ വിസ്തരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും സുപ്രീംകോടതിയില്‍ ദിലീപ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

അതേസമയം, കേസിലെ പ്രധാന സാക്ഷികളെ പ്രോസിക്യൂക്ഷന്‍ വീണ്ടും വിസ്തരിക്കുന്നുണ്ട്. ഈ നടപടിയുടെ ഭാഗമായി 16ന് മഞ്ജു വാര്യരെ വിസ്തരിക്കാനിരിക്കെയാണ് ആവശ്യവുമായി ദിലീപ് രംഗത്തെത്തിയത്.