രേഖകൾ ശരി; കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം നടത്തിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി
21 April 2026

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം നടത്തിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.രേഖകള്‍ പ്രകാരം പെൺകുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിയെന്നും രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്നും ഡിജിപി അറിയിച്ചു.
നാളെ ദേശീയ എസ്‌സി/എസ്‌ടി കമ്മീഷന് മുന്നില്‍ ഡിജിപി നേരിട്ട് ഹാജരാകുമെന്നാണ് വിവരം.അതേസമയം, പെണ്‍കുട്ടിയെ കാണാതായെന്ന പ്രചാരണം തെറ്റാണ്. പെൺകുട്ടി കേരളത്തിൽ തന്നെ ഉണ്ട്. നിരീക്ഷണം തുടരുകയാണെന്നും പൊലീസ് സംരക്ഷണം നൽകാൻ തയ്യാറാണെന്നും ഡിജിപി പ്രതികരിച്ചു.


