സ്വകാര്യവാഹനത്തിൽ ഔദ്യോഗിക പദവി; ടോമിൻ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി ഡിജിപി

single-img
24 April 2026

തന്റെ സ്വകാര്യവാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചതിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി ഡിജിപി.സർവ്വീസിൽ നിന്നും വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ത്രീ സ്റ്റാർ ബോർഡ് കാറിൽ നിന്ന് മാറ്റിയില്ലെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

പരാതി കോട്ടയം എസ്പിക്ക് കൈമാറി. പരാതിയിൽ പ്രാഥമികാന്വേഷണം നടന്നാണ് എസ്പിക്ക് നിർദേശം നൽകിയത്. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് ത്രീസ്റ്റാർ ബോർഡ് കാണപ്പെട്ടത്.

ബോർഡ് തുണിവെച്ച് മറച്ച നിലയിലാരുന്നു. കവർ മാറ്റിയപ്പോഴാണ് നക്ഷത്രങ്ങൾ തെളിഞ്ഞത്.എന്നാൽ ത്രീസ്റ്റാർ ബോർഡ് വെച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോർഡ് മറച്ച നിലയിലായിരുന്നുവെന്നുമാണ് ടോമിൻ തച്ചങ്കരിയുടെ വിശദീകരണം.