അമ്മയുടെ തേങ്ങക്കുല ആകാനല്ല ; മോഹൻലാലിനെതിരെ സി പി സുഗതന്‍

single-img
7 May 2023

നടൻ മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് മള്‍ട്ടിപ്ലെക്‌സുകളില്‍ ‘ദി കേരള സ്‌റ്റോറി’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്നാരോപിച്ച് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സുഗതന്‍ രംഗത്തെത്തി.

ആശിര്‍വാദ് കേരളത്തിലെവിടെയും ‘ദി കേരള സ്‌റ്റോറി’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്നാരോപിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുഗതന്റെ വിമര്‍ശനം. ‘സ്വാര്‍ഥനായ മോഹന്‍ലാല്‍ താന്‍ അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ആദര്‍ശം അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളണമായിരുന്നുവെന്നും സമൂഹത്തിനു മാതൃക ആകാനാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ പദവിയിലൊക്കെ തന്നെ അവരോധിച്ചത്. അമ്മയുടെ തേങ്ങക്കുല ആകാനല്ല മിസ്റ്റര്‍ മോഹന്‍ ലാല്‍ എന്നും സുഗതന്‍ തന്റെ ഫേസ്ബുക്കില്‍ എഴുതി.