തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിയിലേക്ക് പോയി: ഇപി ജയരാജൻ

single-img
6 June 2024

കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത പരാജയം താല്‍കാലിക പ്രതിഭാസമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്നും പരിശോധനയും തിരുത്തലും സ്വാഭാവികമായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നത് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എല്‍ഡിഎഫിന് തിരിച്ചടിയല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അതേസമയം ,ബിജെപിയുടെ ബഹുജനസ്വാധീനത്തില്‍ വര്‍ധനവുണ്ടായി. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിയിലേക്ക് പോയെന്നും അദ്ദേഹം പ്രതികരിച്ചു.

ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സീറ്റ് ആവശ്യത്തില്‍, സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നായിരുന്നു പ്രതികരണം. ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഘടകകക്ഷികള്‍ക്ക് അര്‍ഹതയുണ്ട്. കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്തുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.