കോൺഗ്രസ് സൈബർ ടീമിന്റെ മാസ് റിപ്പോർട്ടിങ് ; ‘സതീശൻ്റെ നുണകൾ’ ക്ക് പൂട്ടുവീണു
26 February 2026

കോൺഗ്രസ് സൈബർ സംഘത്തിന്റെ കൂട്ട റിപ്പോർട്ടിങിന് പിന്നാലെ ‘സതീശന്റെ നുണകൾ’ എന്ന ഫാക്ട് ചെക്ക് പേജ് മെറ്റ പൂട്ടിച്ചു. പേജിനെതിരെ ചാറ്റ് ബോട്ട് സംഘത്തെ ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ട് വന്നിട്ടുണ്ട് . വി ഡി സതീശന്റെ വീഡിയോ പ്രചരിക്കുന്നതിൽ ക്ഷുഭിതനായതിന് പിന്നാലെ കൂട്ട റിപ്പോർട്ടിങ് നടക്കുകയും പേജ് ഓഫ് ആകുകയുമായിരുന്നു.
സതീശന്റെ കാർട്ടൂൺ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചതിനെ ആൾമാറാട്ടമായി കാണുന്നെന്നായിരുന്നു മെറ്റയുടെ അറിയിപ്പ്. വി ഡി സതീശനെതിരെ ഇടതുപക്ഷ അനുഭാവികൾ ആരംഭിച്ച സോഷ്യൽ മീഡിയ പേജ് വെറും രണ്ടാഴ്ചയ്ക്കകം തന്നെ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിനോടകം തന്നെ 1.23 ലക്ഷം (123K) ഫോളോവേഴ്സിനെ പേജ് സ്വന്തമാക്കിയിരുന്നു


