രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസിൽ ആളെ കുറയ്ക്കാൻ കോൺഗ്രസ്സിന് സാധിച്ചില്ല: പിവി അൻവർ

single-img
30 November 2023

രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും സംസ്ഥാന സർക്കാരിന്റെ നവകേരള സദസിൽ ആളെ കുറയ്ക്കാൻ കോൺഗ്രസ്സിന് സാധിച്ചില്ലെന്ന് പി വി അൻവർ എംഎൽഎ. ഒരു ശക്തിയ്ക്കും ഈ ആവേശം തകർക്കാനാവില്ലെന്നും അദ്ദേഹം നവകേരള സദസ് ഇന്ന് മലപ്പുറം നിലമ്പൂരിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രതികരിച്ചു . ഡൽഹിയിൽ നിന്ന് ആളെ ഇറക്കി നിലമ്പുരിലെ നവകേരള മണ്ഡലം സദസ്സ് തകർക്കാനും, ആളുകളെ കുറക്കാൻ കഴിയുമോ എന്ന് ചിലർ ശ്രമിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു .

കോൺഗ്രസ് നവകേരള സദസ്സിന്റെ പ്രദർശന ബോർഡുകൾക്ക് മുൻപിൽ പച്ചക്കൊടി വെച്ചു. ഡൽഹിയിൽ നിന്ന് വന്നവർക്ക് നിലമ്പൂരിലെ ജനങ്ങളുടെ പങ്കാളിത്തം മറുപടി നൽകി. നിലമ്പുരിലെ ജനങ്ങൾ സർക്കാരിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .