കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകൾ; എന്നെ ഇടിക്കണമെന്നാണ് ആവശ്യമെങ്കിൽ കാറിന് പുറത്തിറങ്ങാം: ഗവർണർ

single-img
24 January 2024

പാലക്കാട് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ സംഘപരിവാര്‍വത്കരണത്തിനെതിരെ തുടരുന്ന പ്രതിഷേധമാണ് ഇന്നും നടന്നത്.

പ്രതിഷേധത്തിന് പിന്നാലെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.അതേസമയം കരിങ്കൊടി കാണിക്കുന്നവരോട് തനിക്ക് വിരോധമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.

” കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകൾ. അവരോട് തനിക്ക് സഹതാപം മാത്രമേയുള്ളൂ. അവരെന്റെ കാറിൽ ഇടിക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ല. എന്നെ ഇടിക്കണമെന്നാണ് അവരുടെ ആവശ്യമെങ്കിൽ ഞാൻ കാറിന് പുറത്തിറങ്ങാം.”- ഗവര്‍ണര്‍ പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.