എന്നെ അകത്തിട്ടാൽ അന്വേഷണ ഉദ്യോഗസ്ഥന് പ്രൊമോഷൻ മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്തു: കെ സുധാകരൻ

single-img
12 July 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി മുന്നോട്ടുവെച്ച മോഹവാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

മോൻസൺ മാവുങ്കൽ പ്രധാന പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയർന്ന പദവി വാഗ്ദാനം ചെയ്‌തെന്നാണ് കെ സുധാകരന്റെ ആരോപണം. കേസിൽ തന്നെ ജയിലിനകത്തിട്ടാൽ പ്രൊമോഷൻ നൽകാം എന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയതായി സുധാകരൻ ആരോപിച്ചു. നേരത്തെ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.