ചിത്രയും മോഹൻലാലും ‘ഏഴിമലപ്പൂഞ്ചോല’ വീണ്ടും ഒന്നിച്ച് പാടി; റീമാസ്റ്റർ ചെയ്ത ഗാനം പുറത്ത്

single-img
2 February 2023

മോഹൻലാലും സിൽക്ക് സ്മിതയും പ്രേക്ഷകരെ ഹരം കൊള്ളിച്ച യ സ്ഫടികത്തിലെ ‘ഏഴിമലപ്പൂഞ്ചോല’. 27 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളെ ഇളക്കിമറിക്കാൻ എത്തുന്നു. ഇത്തവണ 4കെ സാങ്കേതിക മികവിൽ എത്തുന്ന ഈ സിനിമയിലെ റീമാസ്റ്റർ ചെയത പാട്ട് പുറത്തിറക്കി. കെ എസ് ചിത്രയും മോഹൻലാലും ‘ഏഴിമലപ്പൂഞ്ചോല’ വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയിൽ കാണാം.

മോഹൻലാല്‍-ഭദ്രൻ കൂട്ടുകെട്ടിൽ എത്തിയ ചലച്ചിത്രമാണ് സ്ഫടികം. 1995ലെ ബോക്‌സ് ഓഫീസിൽ എട്ട് കോടിയിലധികം കളക്ഷൻ നേടിയ സ്പടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇത്തവണ ഫെബ്രുവരി 9നാണ് റിലീസ്. അന്നുതന്നെയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറും തിയേറ്ററുകളിൽ എത്തുക.