ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവ്

single-img
9 September 2022

എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്ത മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. കിങ് ചാള്‍സ് III എന്നാണ് അദ്ദേഹം ഇനി മുതല്‍ അറിയപ്പെടുക.

73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം. (Britain’s New Monarch Picks ‘Charles III’ for His Title as King)

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അല്‍പ സമയം മുന്‍പാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രില്‍ 21 ന് ലണ്ടനില്‍ ജനിച്ച എലിസബത്ത് രണ്ടാമന്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.

ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടവേയാണ് രാജ്ഞി അന്തരിച്ചത്.

കഴിഞ്ഞ 70 വര്‍ഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്ഞിയാണ്. മരണസമയത്ത് ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധാനാഴ്ച മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ് അവര്‍ പെട്ടെന്ന് മാറ്റിവച്ചിരുന്നു.