കാര്‍ഷികോത്പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയങ്ങളും കാലാവസ്ഥയും: മന്ത്രി പി പ്രസാദ്

single-img
13 December 2022

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര സർക്കാർ നയങ്ങളും, പിന്നെ കാലാവസ്ഥയുമാണെന്ന് സംസ്ഥാന കാർഷിക വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിൽ കർഷക സൗഹൃദ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട് .റബ്ബറിന്‍റെ താങ്ങുവില കൂടിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം, മിനിമം താങ്ങുവില ഉയർത്തുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം കര്‍ഷകരനുഭവിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.