സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രം കടമെടുപ്പ് പദ്ധതി വെട്ടിക്കുറച്ചത്: മന്ത്രി കെ എൻ ബാലഗോപാൽ

single-img
11 June 2024

കേരളം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പദ്ധതി വെട്ടിക്കുറച്ചതെന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ. നികുതി പിരിവ് ഊർജ്ജതപ്പെടുത്തിയും ചെലവുകൾക്ക് മുൻഗണന കൊടുത്തും മുൻപോട്ട് പോവുകയാണ് സർക്കാർ.

വളരെ ആവർത്തന സ്വഭാവമുള്ള ചില ഭരണ ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങൾ ഭംഗം കൂടാതെ നടത്താൻ കഴിഞ്ഞത് ഇതിൻറെ ഭാഗമായിട്ടാണ്. വിവിധ മേഖലകളിൽ വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങൾ പരമാവധി വിതരണം ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട മേഖലകളിൽ ചെലവു കുറയ്ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോഴും കേരളം എങ്ങനെയാണ് മുൻപോട്ടു പോകുന്നത് എന്ന് ഓരോ ഭാഗമെടുത്ത് നോക്കണം. ജീവാനന്ദം പദ്ധതി ഒരു ഇൻഷുറൻസ് പദ്ധതിയാണ്. അത് നിർബന്ധിച്ചു നടപ്പിലാക്കുന്ന പദ്ധതിയല്ല. പദ്ധതിയെ പറ്റിയുള്ള പഠനം നടക്കുന്നതെയുള്ളൂ വെന്നും മന്ത്രി പറഞ്ഞു.