അയോഗ്യരായവരെ മാറ്റി നിയമിക്കണം; കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ

single-img
7 October 2022

കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പഠന ബോർഡ് ൯ ബോർഡ് ഓഫ്സ്റ്റഡി ) നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പട്ടികയിലുള്ള അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്ന നിർദേശം നൽകിയ ഗവർണർ ഈ പട്ടിക തിരുത്തി നൽകണമെന്നും ആവശ്യപ്പെട്ടു.

യൂണിവേഴ്‌സിറ്റിയിലെ 72 പഠന ബോർഡുകളിൽ അംഗമായ 800 ൽ പരം അംഗങ്ങളിൽ 68 പേർക്ക് യോഗ്യത ഇല്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. പലപ്പോഴും സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, നേരത്തെ തന്നെ ക്രമവിരുദ്ധമായുള്ള നിയമനം റദ്ദാക്കാൻ കേരളാ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതിനു ശേഷം വേണ്ടത്ര തിരുത്തലുകൾ വരുത്താതെ നിയമനത്തിന് വിസി ഗവർണ്ണറോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.