11 മലയാളി താരങ്ങൾ; ഹീറോ സൂപ്പർ കപ്പിന് 29അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്ലാസ്‌റ്റേഴ്‌സ്

single-img
3 April 2023

ഹീറോ സൂപ്പർകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 29അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ജെസൽ കർണെയ്‌റോ നയിക്കുന്ന ടീമിൽ രാഹുൽ കെ.പി, സഹൽ അബ്ദുൾ സമദ്, അപ്പോസ്തലോസ് ജിയാനു, പ്രഭ്‌സുഖൻ സിങ് ഗിൽ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, ഹോർമിപാം റൂയിവ, ഇവാൻ കലിയുഷ്നി, ദിമിത്രിയോസ് ഡയമന്റകോസ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്.

ഈ മാസം എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഐലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ചില വ്യക്തിപരമായ കാരണങ്ങളാൽ ക്ലബ് അവധി നീട്ടിനൽകിയിട്ടുള്ളതിനാൽ സൂപ്പർ താരം അഡ്രിയാൻ ലൂണ ടൂർണമെന്റിൽ പങ്കെടുക്കില്ല.

.29 അംഗ ടീമിൽ 11 താരങ്ങൾ മലയാളികളാണ്. രാഹുൽ കെ.പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ എം.എസ്, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ.

ബ്ലാസ്റ്റേഴ്‌സ് ടീംഗോൾകീപ്പർമാർ: പ്രഭ്‌സുഖൻ സിങ് ഗിൽ, കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹീത് ഷബീർ. പ്രതിരോധ താരങ്ങൾ: ഹോർമിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസൽ കർണെയ്‌റോ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.

മധ്യനിര താരങ്ങൾ: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്‌സൺ സിങ്, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ, ഇവാൻ കലിയുഷ്‌നി.

മുന്നേറ്റ താരങ്ങൾ: ബ്രൈസ് ബ്രയാൻ മിറാൻഡ, സൗരവ് മണ്ഡൽ, രാഹുൽ കെ.പി., ശ്രീക്കുട്ടൻ എം എസ്., മുഹമ്മദ് ഐമെൻ, ദിമിത്രിയോസ് ഡയമന്റകോസ്, സഹൽ അബ്ദുൽ സമദ്, നിഹാൽ സുധീഷ്, ബിദ്യാസാഗർ സിങ്, അപ്പോസ്തലോസ് ജിയാനു.