ക്രിസ്മസിന് സംസ്ഥാനത്തെ ക്രൈസ്തവ ഭവനങ്ങളിലേക്ക് സമ്മാനപ്പൊതികളുമായി ബിജെപിയുടെ സ്നേഹയാത്ര

single-img
15 December 2022

കേരളത്തിൽ ഇത്തവണ ക്രിസ്മസിന് ക്രിസ്തവ ഭവനങ്ങളിലേക്ക് സമ്മാനപ്പൊതികളുമായി ബിജെപി സ്നേഹയാത്ര സംഘടിപ്പിക്കുന്നു . ക്രൈസ്തവവിഭാഗത്തിൽപ്പെട്ട എല്ലാവീടുകളിലും നേതാക്കളും പ്രവർത്തകരും എത്തുന്നപരിപാടിയിൽ സമ്മാനവും മധുരവുമായാണ് യാത്ര എത്തുക.

താഴെത്തട്ടിലെ ബൂത്തുമുതൽ സംസ്ഥാനതലംവരെയുള്ള നേതാക്കൾ യാത്രയിൽ ഭവനസന്ദർശനത്തിനുണ്ടാകും. കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങളിൽ നൽകുന്ന ആനുകൂല്യങ്ങൾ ക്രൈസ്തവ സമുദായത്തിൽപെടുന്ന അർഹർക്ക് നൽകുന്നുവെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രഘടകം നിർദേശിച്ചിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിൽ ന്യൂനപക്ഷമെങ്കിലും വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഉദാരമായ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പ് വിജയം അപ്രാപ്യമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കാരണം, ക്രൈസ്തവർ ഭൂരിപക്ഷമായ മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിലവിൽ ഭരണത്തിലാണ് ബിജെപി എന്നതാണ് ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത്.