ഓൺലൈൻ മരുന്നുവ്യാപാരത്തിനെതിരെ രാജ്യവ്യാപകമായി ബുധനാഴ്ച മെഡിക്കൽ ഷോപ്പുകൾപണിമുടക്കുന്നു

തിരുവനന്തപുരം: ഓൺലൈൻ വഴിയുള്ള മരുന്ന് വ്യാപാരത്തിന് അനുമതി നൽകുന്നതിനെതിരെരാജ്യവ്യാപകമായി ബുധനാഴ്ച മെഡിക്കൽ ഷോപ്പുകൾ പണിമുടക്കും. സംസ്ഥാനത്ത് ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷനുകീഴിലെ 13000ത്തോളംകടയുടമകൾ പണിമുടക്കിൽ പങ്കെടുക്കും. അതേസമയം കാരുണ്യ ഫാർമസികളും ആശുപത്രികളിലെയും ചില സഹകരണ സംഘങ്ങൾക്കുകീഴിലെയും ഫാർമസികൾ പ്രവർത്തിക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളറിന്റെ നിർദ്ദേശമുണ്ട്. പണിമുടക്കിൽ പങ്കെടുക്കുന്ന സംഘടനകളോടും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ മാരോടും നാഷണൽഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി മരുന്നുലഭ്യത ഉറപ്പാക്കണമെന്ന്  ആവശ്യപ്പെട്ടു. പണിമുടക്ക് ദിവസമായ ബുധനാഴ്ച മരുന്ന് ലഭിക്കാതെ വന്നാൽ ഡ്രഗ്‌സ് കൺട്രോളറെയോ (ഫോൺ: 0471 2774614,