കാമുകന് വേണ്ടി 17 വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ പൊതുജനം നോക്കിനില്‍ക്കേ അടിപിടി 

single-img
27 August 2022

മുംബൈ: കാമുകന് വേണ്ടി 17 വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ പൊതുജനം നോക്കിനില്‍ക്കേ അടിപിടി കൂടി

നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയ കാമുകന്‍ സ്ഥലത്ത് നിന്ന് മുങ്ങിക്കളഞ്ഞു. ഇരുപെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്ത പൊലീസ് കൗണ്‍സിലിങ് നടത്തി വിട്ടയച്ചു.

മഹാരാഷ്ട്രയിലെ പൈതന്‍ ജില്ലയില്‍ തിരക്കുള്ള ബസ് സ്റ്റാന്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം. കാമുകനൊപ്പമാണ് ഒരു പെണ്‍കുട്ടി ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. അവിടെ വച്ച്‌ ഇരുവരെയും ഒരുമിച്ച്‌ മറ്റൊരു കാമുകി കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ഇതുമായി ബന്ധപ്പെട്ട് ഇരു പെണ്‍കുട്ടികള്‍ തമ്മില്‍ വഴക്കായി. വഴക്കുമൂത്ത് അടിപിടിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇനി ഇവിടെ തുടരുന്ന് പന്തിയല്ലെന്ന് മനസിലാക്കിയ കാമുകന്‍ അവിടെ നിന്ന് മുങ്ങി. പെണ്‍കുട്ടികളെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച്‌ ഇരുവര്‍ക്കും ബോധവത്കരണ ക്ലാസ് നല്‍കി വിട്ടയച്ചതായി പൊലീസ് പറയുന്നു.