സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍.എസ്.എസ് ബോധപൂര്‍വം ശ്രമിക്കുന്നു;  ഇ.പി ജയരാജന്‍

single-img
27 August 2022

തിരുവനന്തപുരം: സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍.എസ്.എസ് ബോധപൂര്‍വം ശ്രമിക്കുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

കല്ലുകളും ആയുധങ്ങളുമായി വന്ന് ആക്രമണം നടത്തി. ആരെങ്കിലും പുറത്തിറങ്ങിയാല്‍ അവരെ അക്രമിക്കാനുള്ള ലക്ഷ്യവും ഉണ്ടായിരുന്നെന്നും ജയരാജന്‍ പറഞ്ഞു. സി.പി.എം തിരുവനന്തപുരം ജില്ലാ ഓഫീസിന് നേരെ കല്ലറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘തിരുവനന്തപുരം ജനതയുടെ കഷ്ടകാലത്തിന് ബി.ജെ.പിക്ക് പത്ത് മുപ്പത് കൗണ്‍സിലര്‍മാര്‍ ഉണ്ടായി പോയി. അതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സഭയെ അലങ്കോലപ്പെടുത്തുകയാണ്. നഗരത്തിന്റെ വികസനം തകര്‍ക്കാനുള്ള ശ്രമമാണിത്. ഇന്നലെ നടന്ന ആക്രമണവും ആസൂത്രിതമാണ്. നാട് മുഴുവന്‍ കലാപമുണ്ടാക്കുകയാണ് ആര്‍.എസ്.എസ്,സംഘ്പരിവാര്‍ സംഘടനകളുടെ ലക്ഷ്യം

തിരുവനന്തപുരം വികസത്തെ തടസപ്പെടുത്തുകയാണ് സ്ഥിരം പരിപാടിയാണ്.എല്‍ഡിഎഫിന്റെയോഗത്തില്‍ സംഘടിതമായി വന്ന് കൈയേറിയാല്‍ സംഘര്‍ഷമുണ്ടാവില്ലേയെന്നും മന്ത്രി പങ്കെടുക്കുന്ന ബി.ജെ.പിയുടെ യോഗത്തില്‍ ഇതുപോലെ ആളുകള്‍ ഇടിച്ചുകയറിയാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് നിവേദനം നല്‍കാനുള്ള വേദിയല്ല ഇത്. റോഡിയില്‍ കുണ്ടും കുഴിയുമുണ്ടെന്ന് പറഞ്ഞ് യോഗം അലങ്കോലപ്പെടുത്തി.ആ തിരിച്ചടി ഉപയോഗിച്ച്‌ നാട് മുഴുവന്‍ കലാപം, മതവിദ്വേഷം, സാമൂഹ്യവിഭജനം എന്നിവ നടത്തുന്നു. എന്നാല്‍ ജനങ്ങള്‍ ആര്‍.എസ്.എസ് സംഘപരിവാറിനെതിരെ അണിനിരന്നു.ഇനിയും ഇത്തരത്തിലുള്ള ആക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.