മൂന്നു ലഷ്‌കറെ ത്വയ്ബ തീവ്രവാദികളെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു

single-img
27 August 2022

സോപോര്‍, ജമ്മു കശ്മീര്‍: വടക്കന്‍ കശ്മീരിലെ സോപോറില്‍ മൂന്നു ലഷ്‌കറെ ത്വയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസ്.

വെള്ളിയാഴ്ച വൈകീട്ട് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തീവ്രവാദികള്‍ പിടിയിലായത്.

ശാരിഖ് അഷ്‌റഫ്, സഖ്‌ലയ്ന്‍ മുഷ്താഖ്, തൗഫീഖ് ഹസന്‍ ശൈഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനക്കിടെ ഗോരിപുരയില്‍നിന്ന് ബൊമൈയിലേക്ക് വരുന്ന മൂന്നുപേരുടെ നീക്കത്തില്‍ സംശയം തോന്നിയ സുരക്ഷാ സേന നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ തന്ത്രപൂര്‍വമാണ് പിടികൂടിയത്.

മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, പോസ്റ്ററുകള്‍, 12 പാകിസ്താന്‍ പതാകകള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. സുരക്ഷാസേനക്കെതിരെയും പൊതുജനങ്ങള്‍ക്കെതിരെയും ആക്രമണം ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.