മൂന്ന് വര്‍ഷമായി ഞാന്‍ ക്യാന്‍സര്‍ ബാധിതനാണ്; സഹായം അഭ്യർഥിച്ചു കെജിഫ് താരം

single-img
27 August 2022

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ ‘കെജിഎഫി’ലെ ഖാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഹരിഷ് റോയി.

മികച്ച പ്രകടനമാണ് ഹരിഷ് സിനിമയില്‍ കാഴ്ചവച്ചത്. താരം ഇപ്പോള്‍ അര്‍ബുദ ബാധിതനായി ചികിത്സയിലാണെന്ന വേദനിപ്പിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ചികിത്സയും പരിചരണവും ആവശ്യമായ അസുഖത്തിന്റെ നാലംഘട്ടത്തിലാണ് അദ്ദേഹം എന്നാണ് വിവരം. ഇപ്പോളിതാ, തന്റെ രോ​ഗ വിവരം അറിയിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഹരിഷ്.

‘സാഹചര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് മഹത്വം നല്‍കാനും എടുത്ത് കളയാനും സാധിക്കും. വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. മൂന്ന് വര്‍ഷമായി ഞാന്‍ ക്യാന്‍സര്‍ ബാധിതനാണ്. കെജിഎഫില്‍ അഭിനയിക്കുമ്ബോള്‍ താടി നീട്ടിയതിന് ഒരു കാരണമുണ്ട്. ഈ രോഗം ഉണ്ടാക്കിയ കഴുത്തിലെ നീര്‍ക്കെട്ട് മറയ്ക്കുക എന്നതാണത്. ആദ്യം പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റിവച്ചു. സിനിമകള്‍ പുറത്തിറങ്ങുന്നത് വരെ ഞാന്‍ കാത്തിരുന്നു. ഇപ്പോള്‍ നാലാം ഘട്ടത്തിലാണ്. കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്’ നടന്‍ പറഞ്ഞു.

കന്നഡ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി അഭിനേതാക്കളും നിര്‍മ്മാതാക്കളും സംവിധായകരും അദ്ദേഹത്തിന് സാമ്ബത്തിക സഹായവുമായി മുന്നോട്ട് വരുന്നുണ്ട്.