ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ യെ ‘അൽ ഖ്വയ്ദ’യോട് ഉപമിച്ചു ശിവസേന

single-img
26 August 2022

ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ യെ ‘അൽ ഖ്വയ്ദ’യോട് ഉപമിച്ച ശിവസേന മുഖപത്രം സാമ്‌ന. സാമ്നയിലെ എഡിറ്റോറിയലിൽ ആണ് ‘ഓപ്പറേഷൻ താമര’ യെ ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി താരതമ്യം ചെയ്തത്. കൂടാതെ മഹാവിഷ്ണുവിന്റെ പ്രിയ പുഷ്പമായ ‘താമര’യെ ബിജെപി അപമാനിച്ചു എന്നും ശിവസേന കുറ്റപ്പെടുത്തി.

‘കേന്ദ്ര സർക്കാരും അതിനെ നിയന്ത്രിക്കുന്നവരും 2024-ലെ ഇലക്ഷനെ ഭയപ്പെടുന്നു. അവർ ഭയപ്പെടുന്നത് കെജ്‌രിവാൾ, മംമ്ത, ഉദ്ധവ് താക്കറെ, നിതീഷ് കുമാർ, ശരദ് പവാർ എന്നിവരെയാണ്. ഇത്രയും വലിയ ഭൂരിപക്ഷമുണ്ടായിട്ടും ഇവർ എന്തിനാണ് പേടിക്കുന്നത്? ഒരു ഉത്തരമേയുള്ളൂ, ഇവർ വിശുദ്ധരല്ല, ഇവർ മോഷ്ടിക്കുന്നു’ എന്ന് സാമ്നയിലൂടെ ശിവസേന പറയുന്നു.

കൂടാതെ ആം ആദ്മി സർക്കാരിനെ താഴെയിറക്കാനുള്ള ‘ഓപ്പറേഷൻ താമര’ പരാജയപ്പെട്ടുവെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അവകാശവാദം സാമ്‌നയുടെ ലേഖനത്തിൽ ശിവസേന പരാമർശിക്കുന്നുണ്ട്. കൂടാതെ ബീഹാറിലും ‘ഓപ്പറേഷൻ കമൽ’ ഫലം കണ്ടില്ലെന്നും, തെലങ്കാന മുഖ്യമന്ത്രി കെ.സി. ആർ ED, CBI മുതലായവ ഉപയോഗിച്ച് തന്റെ സർക്കാരിനെ താഴെയിറക്കാൻ അമിത് ഷായെ പരസ്യമായി വെല്ലുവിളിച്ചതും സാമ്‌ന എടുത്തു പറയുന്നുണ്ട്.