എന്റെ തല വെട്ടിയെടുക്കാൻ ഞാൻ ബലിമൃഗമല്ല: പ്രവാചകനെ അപമാനിച്ചതിന് അറസ്റ്റിലായ ബിജെപി എംഎൽഎ ടി രാജ സിംഗ്

single-img
26 August 2022

തന്റെ തല വെട്ടിയെടുക്കാൻ ഞാൻ ബലിമൃഗമല്ല എന്ന് പ്രവാചകനെ അപമാനിച്ചതിന് അറസ്റ്റിലായ ബിജെപി എംഎൽഎ ടി രാജ സിംഗ്. രണ്ടാമത് പോലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുൻപ് ഷൂട്ട് ചെയ്ത് വീഡിയോയിലാണ് സംസ്ഥാന സർക്കാരിനെ ഉൾപ്പടെ വിമർശിച്ചു കൊണ്ട് ബിജെപി എംഎൽഎ ടി രാജ സിംഗ് രംഗത്ത് വന്നത്.

തന്റെ തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ പുറത്തുവിട്ടവർക്കെതിരെ എന്തുകൊണ്ട് പോലീസ് നടപടിയെടുക്കുന്നില്ല എന്നും രാജ സിംഗ് ചോദിച്ചു. സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ താൻ പരിഹസിക്കുക മാത്രമാണ് ചെയ്തതെന്ന് എംഎൽഎ വീഡിയോയിൽ പറയുന്നു. “ഞാൻ ഒരു മതത്തിന്റെയും ദൈവത്തിൻറെയോ പേര് നേരിട്ട് പറഞ്ഞിട്ടില്ല. ഞാൻ ഒരു കോമിക് സ്പൂഫ് ഉണ്ടാക്കി, മുനവറിനെ പരിഹസിച്ചു, ഒരു മതത്തെയും പരിഹസിച്ചിട്ടില്ല, ”രാജ കൂട്ടിച്ചേർത്തു

പ്രവാചകനെ അപമാനിച്ചതിന് അറസ്റ്റിലായ ബിജെപി എംഎൽഎ ടി രാജ സിംഗിനെ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. പ്രവാചക നിന്ദ പരാമർശത്തിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം ഇദ്ദേഹത്തെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമനവമി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് സിങ് പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ കേസിലാണ് വീണ്ടും അറസ്റ്റിലായത്. ഇതേ കേസില്‍ രാജാ സിങ് 23ന് അറസ്റ്റിലായെങ്കിലും ഉടന്‍ ജാമ്യം ലഭിച്ചിരുന്നു.