ചരിത്രത്തിലാദ്യമായി സുപ്രിംകോടതി നടപടിക്രമങ്ങള്‍ പൊതുജനങ്ങള്‍ക്കായി തത്സമയം സംപ്രേഷണം ചെയ്യും

single-img
26 August 2022

ഡല്‍ഹി: ചരിത്രത്തിലാദ്യമായി സുപ്രിംകോടതി നടപടിക്രമങ്ങള്‍ പൊതുജനങ്ങള്‍ക്കായി തത്സമയം സംപ്രേഷണം ചെയ്യും.ചീഫ് ജസ്റ്റിസ് എന്‍.വി രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു ലളിത്, ഹിമാ കോഹ്ലി എന്നിവിരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക.നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ( NIC )വെബ്കാസ്റ്റിലൂടെയാണ് തത്സമയ സ്ട്രീം പ്രവര്‍ത്തിക്കുക.

https://webcast.gov.in/events/MTc5Mg– ഈ ലിങ്കിലൂടെ സുപ്രിംകോടതി നടപടികള്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം.

ഇന്നാണ് ഇതുസംബന്ധിച്ച്‌ കോടതി നോട്ടീസ് പുറത്തിറക്കിയത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍ വി രമണയുടെ അവസാന പ്രവൃത്തി ദിവസമാണ് ഇന്ന്. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ആഗസ്റ്റ് 27 മുതല്‍ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ഫ്രീ ബിസുമായി ബന്ധപ്പെട്ട കേസ്, യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗത്തില്‍ വിധി, സിദ്ദിഖ്‌ കാപ്പന്റെ ജാമ്യപേക്ഷ എന്നിവയാണ് ലൈവ് സ്ട്രീം ചെയ്യുക.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് മുമ്ബ് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തടയണമെന്ന ഹരജിയില്‍ സുപ്രിം കോടതി ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും.

നിലവില്‍ ഇന്ത്യയിലെ ആറ് ഹൈക്കോടതികള്‍ക്ക് യൂട്യൂബ് ചാനലുകളുണ്ട്. കോടതി നടപടിക്രമങ്ങള്‍ ഇതിലൂടെ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. ഗുജറാത്ത്, ഒഡീഷ, പട്‌ന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക എന്നീ ഹൈക്കോടതികളാണ് ലൈവ് സ്ട്രീം ചെയ്യുന്നത്