ഇരയെ പ്രതി വിവാഹം കഴിച്ചതോടെ പോക്സോ കേസ് ഒത്തുതീര്‍പ്പാക്കി കോടതി

single-img
25 August 2022

ഇരയെ പ്രതി വിവാഹം കഴിച്ചതോടെ പോക്സോ കേസ് ഒത്തുതീര്‍പ്പാക്കി കോടതി. കര്‍ണാടകയിലാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഇരുപതുകാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നു.

ഇരയുടെ അച്ഛന്റെ പരാതിയിന്മേലാണ് അന്ന് കേസെടുത്തത്.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ വകുപ്പ് പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. 2019ലാണ് ഇയാള്‍ അറസ്റ്റിലായത്. ജയിലില്‍ പോയശേഷം, പിന്നീട് 18 മാസത്തെ ജയില്‍വാസത്തിന് ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങി. അന്നു തന്നെ ഇരയും പ്രതിയും നിയമപ്രകാരം വിവാഹിതരായി.

ഇതിനു ശേഷം പെണ്‍കുട്ടി തന്നെയാണ് ഇയാളുമായി വിവാഹജീവിതം നയിക്കാന്‍ താന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്. 2021 ഡിസംബറില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. പെണ്‍കുട്ടി കേസ് പിന്‍വലിച്ചതോടെ കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.